മിസ് വേള്‍ഡ് മത്സരം സൗത്ത് ഇന്ത്യയില്‍; പങ്കെടുക്കുന്നത് 120 രാജ്യത്തെ മത്സരാര്‍ഥികള്‍!


എഴുപത്തിരണ്ടാമത് ലോക സുന്ദരി കിരീട മത്സരം ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ നടക്കും. മെയ് ഏഴു മുതല്‍ 31 വരെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനവും ഗ്രാന്‍ഡ് ഫിനാലെയും ഹൈദരാബാദില്‍ നടക്കുമ്പോള്‍ മറ്റ് പരിപാടികള്‍ സംസ്ഥാനത്തിന് മറ്റ് ഭാഗങ്ങളിലാകും നടക്കുക. മിസ് വേള്‍ഡ് ലിമിറ്റഡ് ചെയര്‍പേഴ്‌സണും സിഇഒയുമായ ജൂലിയ മോര്‍ലിയും ടൂറിസം സംസ്തകാരം പൈതൃകം യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്മിത സഭര്‍വാളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിരീടം ചൂടിയ ചെക്ക് റിപ്പബ്ലിക്കന്‍ സുന്ദരി ക്രിസ്ര്‌റിന് പിസ്‌കോവ ഇത്തവണത്തെ വിജയിയെ കിരീടമണിയിക്കും. ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 വിജയി നന്ദിനി ഗുപത് ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ മറ്റ് 119 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് മത്സരിക്കാനായി ഇന്ത്യയിലേക്ക് എത്തുന്നത്.


Post a Comment

أحدث أقدم

AD01

 


AD02