കെ കെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; മുസ്ലിം ലീഗ് നേതാവിന് 15000 രൂപ പിഴ

 

കെ കെ ശൈലജ ടീച്ചറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിന് ശിക്ഷ വിധിച്ച് കോടതി. ന്യൂ മാഹിയിലെ ടി എച്ച് അസ്ലമിനാണ് പിഴശിക്ഷ വിധിച്ചത്. അസ്ലം 15000 രൂപ പിഴ അടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി ജെഎഫ്സി കോടതിയുടേതാണ് വിധി. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാനും വാർഡ് അംഗവുമാണ് അസ്ലം. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ കെ ശൈലജ ടീച്ചർക്കെതിരെ വ്യാജ പ്രചരണം നടത്തിയത്. മുസ്ലിങ്ങൾ വർഗ്ഗീയവാദികളാണെന്ന് പറയുന്നതായുള്ള വ്യാജ വീഡിയോയാണ് ഇയാൾ സോഷ്യൽ മീഡിയയിലൂടെയടക്കം പ്രചരിപ്പിച്ചത്.


Post a Comment

أحدث أقدم

AD01