മലപ്പുറത്ത് ജീവനൊടുക്കിയ 18കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആത്മഹത്യാശ്രമം നടത്തിയ ആൺസുഹൃത്ത് അപകടനില തരണം ചെയ്തു

 


മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ പെൺകുട്ടിയുടെ ആൺസുഹൃത്ത് സജീർ കൈഞെരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സജീർ അപകടനില തരണം ചെയ്തു. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചുതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ വിവാഹ നിശ്ചയം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിലായിരിക്കും ഖബർ അടക്കം. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി.

WE ONE KERALA -NM


Post a Comment

أحدث أقدم

AD01

 


AD02