ഇരിട്ടി പോലീസും ജെ സി ഐ ഇരിട്ടി യും ചേർന്ന് നടത്തി വരുന്ന വിശപ്പു രഹിത ഇരിട്ടി - അന്നം അഭിമാനം പദ്ധതിക്ക് ഇന്നത്തെ ഭക്ഷണവും 6 ദിവസത്തെ ഭക്ഷണത്തിനുള്ള തുകയും ഇരിട്ടി സീനിയർ ചേമ്പർ നൽകി.ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ അന്നം അഭിമാനം പദ്ധതിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന പരിപാടിയിയിൽ ഇരിട്ടി പോലീസ് എസ് എച് ഒ എ കുട്ടികൃഷ്ണൻ, എസ് ഐ അനോജ് ജോയ്, പി ആർ ഒ രജിത് കെ എന്നിവർക്ക് ഇരിട്ടി സീനിയർ ചേമ്പർ ഭാരവാഹികൾ ഭക്ഷണം കൈമാറി.പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണൻ, സെക്രട്ടറി ജോയ് പടിയൂർ, ട്രഷറർ വി എം നാരായണൻ, അന്നം അഭിമാനം കമ്മിറ്റി അംഗം കെ സുരേഷ് ബാബു, എംവി അഗസ്റ്റിൻ, അഡ്വ പി കെ ആന്റണി,വി എസ് ജയൻ, പ്രകാശ് പാർവണം,എ കെ ഹസ്സൻ,ദിനേശൻ പി കെ, ഗംഗാധരൻ, എം കെ അനിൽ കുമാർ, സജീഷ് പുത്തൻ പുരയിൽ എന്നിവർ പങ്കെടുത്തു.
WE ONE KERALA -NM
إرسال تعليق