കല്യാശ്ശേരി മണ്ഡലം സമാഗ്ര വിദ്യാഭ്യാസ പരിപാടി:ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) സെമിനാറും - സംവാദവും ഫിബ്രവരി 15 ന്

 


കല്ല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) സെമിനാറും സംവാദവും ഫിബ്രവരി 15 ന് ഉച്ചക്ക് 2 മണിക്ക് എരിപുരം മാടായി ബാങ്ക് പി സി സി ഹാളിൽ നടക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.ചെറുപ്രായത്തിൽ ലോക പ്രശസ്തി നേടിയ 10-ാംക്ലാസ് വിദ്യാർത്ഥി റൗൾ ജോൺ അജു എന്ന കുട്ടിയാണ് പ്രധാന സെഷൻ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം വരുൺ അരോളി കരിയർ അവസരങ്ങൾ സംബന്ധിച്ച ക്ലാസ് നയിക്കുംവിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) രംഗത്തെ കരിയർ അവസരങ്ങളും അതിന്റെ പ്രാധാന്യവും മനസിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മണ്ഡലത്തിലെ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി വിപുലമായ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് എം എൽ എ പറഞ്ഞു

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02