വെളുത്തുള്ളി കഴിക്കുന്നത് നല്ലതോ? ഇനി കഴിച്ചാല്‍ എങ്ങനെ കഴിക്കണമെന്നറിയണം!


വെളുത്തുള്ളി ചേര്‍ക്കാത്ത കറികള്‍ വിരളമാണ് മലയാളികള്‍ക്കിടയിലെന്ന് പറഞ്ഞാല്‍ കുറച്ചൊക്കെ ശരിയല്ലേ? വെളുത്തുള്ളി അച്ചാര്‍ വരെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. പക്ഷേ വെളുത്തുള്ളി കഴിക്കുന്നത് എങ്ങനെയായിരിക്കണം. നാടന്‍ വിഭവങ്ങളിലെ പ്രധാന ഘടകങ്ങളിലൊന്നായ വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടവുമാണ്. ദഹനത്തിന് കേമം, വിഷാംശങ്ങള്‍ നീക്കം ചെയ്യും ഹൃദയത്തിനും അടുത്ത കൂട്ടുകാരനാണ്. കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനും ഉത്തമമായ വെളുത്തുള്ളിയെ കുറിച്ച് നല്ലത് മാത്രമേ ആരോഗ്യ വിദഗ്ദര്‍ക്കും പറയാനുള്ളു. അതിന് പ്രധാന കാരണങ്ങളിലൊന്ന് കാന്‍സറിനും വിഷാദത്തിനും പ്രമേഹത്തിനുമുള്‍പ്പെടെ നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. കാര്യമിങ്ങനെയൊക്കെ ആണെങ്കിലും പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കുന്നത് അത്രനല്ലതല്ലെന്നാണ് വിവരം. അതിന് ചില കാരണങ്ങളുണ്ട്. പച്ചയ്ക്ക് കഴിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയാല്‍ പിന്നീട് അത് ആവര്‍ത്തിക്കരുത്. വിഷബാധ തടയാനടക്കം ഉപകരിക്കുന്ന വെളുത്തുള്ളി എച്ച്‌ഐവി മരുന്ന കഴിക്കുന്നവരില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ, മലബന്ധം, ചെവിവേദന എന്നിവയ്ക്കെല്ലാം മരുന്നായ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അപ്പോള്‍ ഒഴിവാക്കുക.

Post a Comment

أحدث أقدم

AD01

 


AD02