ഒറ്റപ്പാലത്ത് വിദ്യാർഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു


ഒറ്റപ്പാലത്ത് വിദ്യാർഥിയെ സഹപാഠി കുത്തി. ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥിയെയാണ് സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചത്. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. സഹപാഠിയായ പതിനേഴുകാരനാണ് അഫ്സറിനെ കുത്തിപ്പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞത്. അഫ്സറിനെയും ആക്രമണത്തിനിടെ മുറിവേറ്റ പതിനേഴുകാരനെയും ഒറപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ഒറ്റപ്പാലം പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.



Post a Comment

أحدث أقدم

AD01