കിഫ്ബിക്ക് ബദൽമാർഗം പ്രതിപക്ഷത്തിന്റെ പക്കലുണ്ടോ? യുഡിഎഫ് വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്


കിഫ്ബിയിൽ പ്രതിപക്ഷ വിമർശനങ്ങൾക്കെതിരെ മറുപടിയുമായി തോമസ് ഐസക്ക്. പ്രതിപക്ഷം വികസനം മുടക്കാൻ ശ്രമിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം കിഫ്ബിക്ക് ബദൽമാർഗം പ്രതിപക്ഷത്തിന്റെ പക്കലുണ്ടോ എന്നും ചോദിച്ചു. “പകൽകൊള്ളയെന്ന യുഡിഎഫിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപം അടിസ്ഥാനരഹിതം. കേരളത്തിന്റെ വികസന മുന്നേറ്റത്തെ തകർക്കുന്ന കുല്സിത നീക്കം ആണ് ആക്ഷേപത്തിന് പിന്നിൽ.കിഫ്‌ബിയിൽ നിന്ന് അന്വിറ്റി മാതൃകയിൽ വായ്പ എടുത്താണ് ഓരോ പദ്ധതികളും പൂർത്തി ആകുന്നത്. 10 – 15 വർഷം കൊണ്ട് ഗഡുക്കളായി സർക്കാർ പണം തിരിച്ചു നൽകുന്നു. ഒരു അന്വിറ്റി പദ്ധതിയും ഇതുവരെ സർക്കാർ വായ്പയായി കണക്കാക്കിയിട്ടില്ല. എന്നാൽ അന്വിറ്റി പദ്ധതികളും സർക്കാർ വായ്പകൾ ആയി കണക്കാക്കും എന്നാണ് കേന്ദ്ര നിലപാട്.”- അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജനങ്ങളെ പറ്റിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുന്നോട്ട് വെക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യം ആണെന്നും ഏത് വികസന പ്രവർത്തനങ്ങളെയും മുടക്കുന്ന നിലവാരത്തിലേക്ക് യുഡിഎഫ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Post a Comment

أحدث أقدم

AD01

 


AD02