കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.



കോളയാട്:കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ് (68) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിന് സമീപത്തെ കൃഷിയിടത്തില്‍ വച്ചാണ് ഗംഗാധരന് കാട്ടുതേനീച്ചയുടെ കുത്തേറ്റത്.പച്ചക്കറി പറിക്കുന്നതിനിടെ കാട്ടു തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു.ആദ്യം കൂത്തുപറമ്പും,പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച്ചയാണ് മരണം സംഭവിച്ചത്.ഭാര്യ:ശ്യാമള. മക്കള്‍:റിജു,റീന. മരുമക്കള്‍ : വിനീഷ്, ഹിമ.സഹോദരങ്ങള്‍ : നാരായണന്‍, പദ്മനാഭന്‍,വിജയകുമാരി (ശോഭ), പരേതനായ മുകുന്ദന്‍.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01