സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്; നൗഷാദ് ബ്ലാത്തൂർ


ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംസ്ഥാന സർക്കാറിൻ്റെ ഭീമമായ നികുതി വർദ്ധനവിനെതിരെ 50% ഭൂനികുതി വർദ്ധനവിനെതിരെ ചേലേരി വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ച് ധർണ്ണയും നടത്തി. DCC ജനറൽ സിക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉത്ഘാടനം ചെയ്തു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാർ ഭീമമായ നികുതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് നൗഷാദ് ബ്ലാത്തൂർ  ആവശ്യപ്പെട്ടു. ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  MK സുകുമാരൻ അധ്യക്ഷത വഹിച്ചു. ദളിദ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറി കൊയി ലേരിയൻ ദാമോദരൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  M അനന്തൻ മാസ്റ്റർ. പി കെ രഘുനാഥ് - മുൻമണ്ഡലം പ്രസിഡൻ്റ്  N V പ്രമാനന്ദൻ 'സേവാദൾ മണ്ഡലം പ്രസിഡൻ്റ്  ശംസുകൂളിയാൽ - മൈനോറിറ്റി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്  യൂസഫ് pp - TV മഞ്ജുള എന്നിവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم

AD01

 


AD02