ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായ ഷീന എന്‍ വി ട്രിപ്പിള്‍ ജംബില്‍ ഇന്ന് ഇറങ്ങും. നിലവിലെ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഷീന. ലോങ് ജംമ്പ്, 4×400 മീറ്റര്‍ റിലേ, വനിതകളുടെ ഹെപ്റ്റാത്തലോൺ, ജിംനാസ്റ്റിക്ക്, ടേബിള്‍ ടെന്നീസ്, ഗുസ്തി, ജൂഡോ എന്നീ ഇനങ്ങിളും കേരളം ഇന്ന് ഇറങ്ങും. ഇന്നലെ ഒരു സ്വർണമടക്കം ആറ് മേഡലാണ് കേരളം നേടിയത്.അതേസമയം 38-ാമത് ദേശീയ ഗെയിംസിൽ ഫുട്ബോളിൽ കേരളത്തിന് സ്വർണം നേടിയിരുന്നു. 28 വർഷത്തിന് ശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കളാകുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സ്വർണത്തിൽ മുത്തമിട്ടത്. ദേശീയ ഗെയിംസ് ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണമാണിത്.എതിരില്ലാത്ത ഒരുഗോളിനാണ് കേരളം ആതിഥേയരായ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്. 53ാം മിനിറ്റില്‍ കേരളത്തിന്റെ മുന്നേറ്റതാരം ഗോകുല്‍ സന്തോഷാണ് കേരളത്തിനായി വലകുലുക്കിയത്.
WE ONE KERALA -NM
إرسال تعليق