വന്യജീവി ആക്രമണം; ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ


വന്യജീവി ആക്രമണം വനത്തിനുള്ളിലും പുറത്തും നടന്നതുണ്ട് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണം. അത് നിയമവിരുദ്ധമാണ് എന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ല. സർക്കാർ വേണ്ടതെല്ലാം ചെയ്യും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തര നടപടികൾ ആലോചിക്കും എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പ് ഉന്നതതല യോഗം ഇന്ന്. ഉച്ചയ്ക്ക് 2.30 ന് വഴുതയ്ക്കാട് വനം വകുപ്പ് ആസ്ഥാനത്താണ് യോഗം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. വന്യ ജീവി ആക്രമണം തടയാൻ വകുപ്പിലെ വിവിധ വിഭാഗങ്ങൾ സംയുക്തമായി പ്രവർത്തിക്കാനുള്ള നിർദേശം യോഗത്തിൽ ഉണ്ടാകും. പട്രോളിങ് ശക്തിപ്പെടുത്തുക, ആർ ആർ ടി മറ്റ് ഫീൽഡ് ഡ്യൂട്ടി വിഭാഗങ്ങളിൽ ആവശ്യമായ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുക, തദ്ദേശീയരെയും യുവക്കാളെയും ഉൾപ്പെടുത്തി പ്രൈമറി റെസ്പോൺസ് ടീം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. വനം മന്ത്രി എ കെ ശശീന്ദ്രൻ്റെ നിർദേശം തുടർന്നാണ് യോഗം വിളിച്ചു ചേർക്കുന്നത്.


Post a Comment

أحدث أقدم

AD01

 


AD02