പായം പഞ്ചായത്തിന്റെ ചരിത്രം പുതുതലമുറയ്ക്കായി തയാറാക്കാൻ തീരുമാനം


ഇരിട്ടി: നാടിന്റെ സമഗ്ര ചരിത്ര രചന നടത്താൻ പദ്ധതിയുമായി പായം പഞ്ചായത്ത്. 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പായം പഞ്ചായത്തിന്റെ ചരിത്രം പുതുതലമുറയ്ക്കാ യി തയാറാക്കുന്നത്. 'പായം ഇന്നലെ, ഇന്ന്, നാളെ' എന്ന ഈ പദ്ധതിയുടെ ആസൂത്രണ ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്‌ഥിരസമിതി അധ്യക്ഷരായ പി. എൻ.ജെസി, മുജീബ് കുഞ്ഞിക്കണ്ടി, ആസൂത്രണ സമിതി അധ്യക്ഷൻ എൻ. അശോകൻ, എം.സുമേഷ്, കെ.പി.കുഞ്ഞികൃഷ്ണൻ, എം.ഹുസൈൻകുട്ടി, പി. സി.പോക്കർ, പായം ബാബുരാജ്, പവിത്രൻ കരിപ്പായി, മുകുന്ദൻ, സി.കെ.രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈജൻ ജേക്കബ്, പി.സാജിത്, സിഡിഎസ് അധ്യക്ഷ സ്മ‌ിത രജിത്ത്, സെക്രട്ടറി പി.മധു, പഞ്ചായത്ത് അംഗം അനിൽ.എം.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമഗ്രമായ ചരിത്ര വിവരശേ ഖരണവും പ്രകാശനവുമാണ് ലക്ഷ്യം. പായം കർഷക സമരം, മലബാർ കുടിയേറ്റം - സ്വാതന്ത്ര്യ ത്തിനു മുൻപും പിൻപുമുള്ള സമ ഗ്ര വിവരങ്ങൾ, ഭൂപരിഷ്ക്കരണ ത്തിന് ശേഷമുള്ള സാമൂഹിക ജീവിതത്തിലെ മാറ്റങ്ങൾ എന്നിവ എല്ലാം ഉൾപ്പെടുത്തും. മാർച്ച് 5ന് വിപുലമായ ശിൽപ ശാല ചേരും. 31ന് ചരിത്ര രേഖ പ്രസിദ്ധീകരിക്കും.



Post a Comment

أحدث أقدم

AD01

 


AD02