സിപിഐഎം ബംഗാൾ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു


സിപിഐഎം ബംഗാൾ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു. ഹൂഗ്ലി ജില്ലയിലെ ദാങ്കുണയിൽ നാലു ദിവസം നീളുന്ന സമ്മേളനം ചൊവ്വാഴ്‌ച പൊതുസമ്മേളനത്തോടെ സമാപിക്കും. ബുദ്ധദേബ് ഭട്ടചര്യ നഗറിൽ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തിയത്തോടെയാണ് സമ്മേളനത്തിന് തുടക്കം ആയത്. ഇത് രണ്ടാം തവണയാണ് ഹൂഗ്ലി ജില്ലയിൽ സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ പേരാണ് സമ്മേളന നഗരിക്ക് ഇട്ടിരിക്കുന്നത്. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ പ്രകാശ് കാരാട്ട്, ബൃങ കാരാട്ട്, എംഎ ബേബി, മണിക്ക് സർക്കാർ, ഉൾപ്പെടെയുള്ളളവരും സമ്മേളനത്തിനുണ്ട്. മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരിലാണ് സമ്മേളന ഹാൾ. പോളിറ്റ് ബ്യൂറോ അംഗവും കോ ഓർഡിനേറ്ററും ആയ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു. 450ലധികം പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സീതാറാം യെച്ചുരി, ബുദ്ധദേബ് ഭട്ടാചാര്യ എന്നിവർക്ക് പുറമെ തൃണമൂൽ കോൺഗ്രസ് അക്രമത്തിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരെയും സമ്മേളനം അനുസ്മരിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ചൊവ്വാഴ്ച പൊതു സമ്മേളനത്തോടെ സമാപിക്കും.

Post a Comment

أحدث أقدم

AD01

 


AD02