വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണം; യുവാവ് മരിച്ചു


വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോൾ ആന ആക്രമിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം, മരിച്ച മനുവിന്റെ ഭാര്യ ചന്ദ്രികയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതിനിടെ, ഇടുക്കി പെരുവന്താനം ചേന്നാപ്പാറയില്‍ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയിലിന്റെ മൃതദേഹം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി സംഭവസ്ഥലത്ത് എത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. രാവിലെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും. കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം കളക്ടര്‍ കൈമാറും. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കാന്‍ കളക്ടര്‍ ശുപാര്‍ശ നല്‍കും. കാട്ടാന ഭീതിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും തീരുമാനമായി.

Post a Comment

أحدث أقدم

AD01