വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവാ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. തലപ്പുഴ കമ്പി പാലത്ത് ആണ് സംഭവം. ഇവിടെ നിന്ന് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കമ്പിപ്പാലത്തെ ജനവാസ മേഖലയില്‍ പ്രദേശവാസികള്‍ കടുവയെ കാണുകയും ചെയ്തിരുന്നു.അതിനിടെ, കുറിച്യാട് കാട്ടിനുള്ളില്‍ ഒരു ആണ്‍കടുവയുടെയും പെണ്‍കടുവയുടെയും ജഡം ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് ഇവ ചത്തതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഒരു വയസ്സ് പ്രായമുള്ള രണ്ട് കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകള്‍ ജഡത്തില്‍ കണ്ടെത്തിയിരുന്നു.കടുവകള്‍ ഇണ ചേരുന്ന സമയം ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നു. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കുറിച്യാട് റേഞ്ചില്‍ താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്ത് രണ്ട് കടുവകളെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോഡാര്‍ എസ്റ്റേറ്റ് ബ്ലോക്ക് 11 -ല്‍ കാപ്പിതോട്ടത്തില്‍ ഒരു കടുവക്കുഞ്ഞിനെയും ചത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.
WE ONE KERALA -NM
إرسال تعليق