ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; കുറ്റപത്രം തയ്യാറായി


നർത്തകൻ  ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപത്തിൽ കുറ്റപത്രം തയ്യാറായി. രാമകൃഷ്ണനെ സത്യഭാമ ജാതിപരമായി അധിക്ഷേപിച്ചെന്നാണ് കുറ്റപത്രത്തിൽ കണ്ടെത്തൽ. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് അടക്കം 20 സാക്ഷികളാണ് കേസിൽ ഉള്ളത്. ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. യുട്യൂബ് ചാനലിൽ വന്ന അഭിമുഖത്തില്‍ നർത്തകനും നടനുമായ ആർ എൽ വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് അടക്കം 20 സാക്ഷികളാണ് കേസിൽ ഉള്ളത്. സത്യഭാമയുടെ ശിഷ്യരും അവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. രാമകൃഷ്ണനോട് സത്യഭാമക്ക് മുന്‍ വൈരാഗ്യം ഉണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. രാമകൃഷ്ണൻ്റെ ജാതിയെകുറിച്ച് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദം കള്ളമെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് 5 വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. കന്‍റോണ്‍മെന്‍റ് പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Post a Comment

أحدث أقدم

AD01

 


AD02