വടക്കാഞ്ചേരിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു


സിവില്‍ പോലീസ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ചു. വിയൂര്‍ സ്വദേശി 52 വയസ്സുള്ള രമേഷ് ബാബു ആണ് മരിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ഉത്രാളിക്കാവ് പൂരം കാണാന്‍ എത്തിയതായിരുന്നു. വെടിക്കെട്ട് കണ്ട് റെയില്‍വേ ട്രാക്കിലൂടെ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നുവരുന്നതിനിടെ എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപം വെച്ച് തൃശൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന ട്രെയിന്‍ തട്ടുകയായിരുന്നു. ട്രെയിന്‍ അപകടത്തില്‍ സുഹൃത്ത് അരുണിനും പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടന്‍ ഇരുവരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിച്ചെങ്കിലും രമേഷ് ബാബു മരണപ്പെടുകയായിരുന്നു. തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാരനാണ് രമേഷ് ബാബു.

Post a Comment

أحدث أقدم

AD01