ഭൂമി തരംമാറ്റല്‍; സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് ശരിവെച്ച് സുപ്രീംകോടതി


25 സെന്റില്‍ കൂടുതലുള്ള ഭൂമി തരംമാറ്റലിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് ശരിവെച്ച് സുപ്രീംകോടതി. തരം മാറ്റലിന് അധിക ഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് 25 സെന്റ് ഭൂമി വരെ തരം മാറ്റുന്നത് സൗജന്യമാക്കിയ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. 25 സെന്റില്‍ കൂടുതല്‍ ഭൂമി തരംമാറ്റേണ്ടവര്‍ ആകെ ഭൂമിയുടെ ന്യായവിലയുടെ പത്ത് ശതമാനം ഫീസ് സര്‍ക്കാരിന് നല്‍കണം. തരംമാറ്റാനുള്ള ഭൂമി 25 സെന്റില്‍ കൂടുതലാണെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

Post a Comment

أحدث أقدم

AD01

 


AD02