കുട്ടികളില്‍ ഇടയ്ക്കിടെ ജലദോഷം, പനി, ചുമ എന്നിവ വരുന്നത് തടയാന്‍ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്

.



 ദുര്‍ബലമായ പ്രതിരോധം അസുഖങ്ങള്‍ പെട്ടെന്ന് വരുന്നതിന് ഇടയാക്കും. മലിനീകരണം, തണുപ്പ്, ശക്തമായ കാറ്റ് എന്നിവ ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കും. കുട്ടികളില്‍ പ്രതിരോധശേഷി കൂട്ടുന്നതിന് ഒന്നാമതായി, കാരറ്റ്, ചീര, ഓറഞ്ച്, കിവി തുടങ്ങിയ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ നല്ലതാണ്. കുട്ടികളില്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ബദാം, വാള്‍നട്ട്, ചിയ വിത്തുകള്‍ തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. കാരണം അവ പ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കൊഴുപ്പുകളും പോഷകങ്ങളും നല്‍കുന്നു. മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്നു. വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിരിക്കുന്നു. അവയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുമുണ്ട്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ജലദോഷമോ പനിയോ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയുടെ ഉയര്‍ന്ന ഫൈബറും പപ്പൈന്‍ എന്‍സൈമും കാരണം ദഹനം മെച്ചപ്പെടുത്തുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും ഇതില്‍ ധാരാളമുണ്ട്



Post a Comment

أحدث أقدم

AD01

 


AD02