ചാലോട് ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണം


ചാലോട്: ബസ് സ്റ്റാൻഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക്. രാവിലെ പത്തോടെയാണ് ചാലോട് ബസ് സ്റ്റാൻഡിൽ വച്ച് 4 പേർക്ക് കടിയേറ്റത്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയിക്കുന്നു. ചാലോട് സ്വദേശി ഭാസ്കരൻ, മുട്ടന്നൂരിലെ ഹരീന്ദ്രൻ, ഗുഡ്സ് ഓട്ടോ ഡ്രൈവർമാരായ മൂലക്കരിയിലെ ഗിരീശൻ, കുംഭത്തിലെ കളത്തിൽ സുമേഷ് എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്. ഇരിക്കൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് എത്തിയ കുറുക്കൻ കടയുടെ സമീപത്ത് നിന്നും ഹരീന്ദ്രനെ കടിക്കുകയും തുടർന്ന് സ്റ്റാൻഡിലേക്ക് ഓടി മറ്റുള്ളവരെ കൂടി ആക്രമിക്കുക ആയിരുന്നു. പരുക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

أحدث أقدم

AD01