കവി മേലൂർ വാസുദേവൻ അന്തരിച്ചു


കവി മേലൂർ വാസുദേവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമാണ് അദ്ദേഹം. സന്ധ്യയുടെ ഓർമ്മ, സരോദ്, ജീവൻ്റെ പക്ഷി, ഇടം, കാട് വിളിച്ചപ്പോൾ തുടങ്ങിയ കവിതാ സമാഹാരങ്ങളും അവസ്ഥ,കാലമേ നീ സാക്ഷി എന്നീ നോവലുകളും അദ്ദേഹം രചിച്ചു. അബുദാബി ശക്തി അവാർഡ്, വി എ കേശവൻ നമ്പൂതിരി സ്മാരക അവാർഡ്, ഉറൂബ് പുരസ്കാരം, ഇടശ്ശേരി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഗൗരി. മക്കള്‍: സംഗീത (അധ്യാപിക, സലാല), അപര്‍ണ (നൃത്താധ്യാപിക). മരുമക്കള്‍: ഹരീഷ് (അധ്യാപകന്‍, സലാല), സുജീഷ് (വിപ്രോ, ചെന്നൈ)സഹോദരങ്ങള്‍: ശ്രീനിവാസന്‍ കിടാവ്, പാര്‍വ്വതി, പരേതനായ പ്രൊഫ കെ വി രാജഗോപാലന്‍കിടാവ്. കൊയിലാണ്ടി സ്വദേശിയാണ് അദ്ദേഹം. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വടക്കയിൽ വീട്ടുവളപ്പിൽ നടക്കും. 

Post a Comment

أحدث أقدم

AD01

 


AD02