ദ ഇന്നോവേറ്റീവ് ഇന്നോവ ഇലക്ട്രിക്ക് മോഡല്‍! ഇന്തോനേഷ്യയില്‍ താരമായി പുത്തന്‍ മോഡല്‍!


ഇന്തോന്യഷ്യന്‍ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ ഒടുവില്‍ അവന്‍ എത്തി, ഇന്നോവ ബിഇവി. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഇലക്ട്രിക്ക് മോഡല്‍. ടൊയോട്ട ഇന്തോനേഷ്യ വികസിപ്പിച്ച ഈ ഇലക്ട്രിക്ക് വാഹനം ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊയോട്ട ഇന്നോവ ഇലക്ട്രിക്കിനെ പ്രദര്‍ശിപ്പിച്ചിരുന്നു. അകത്തും പുറത്തുമുള്ള മാറ്റങ്ങളാണ് ഈ ക്രിസ്റ്റയ്ക്കുള്ളത്. ഡീസല്‍ എന്‍ജിനെ റീപ്ലേസ് ചെയ്ത് ബാറ്ററി പാക്ക് ഘടിപ്പിച്ചതാണ് പുത്തന്‍ മോഡല്‍. മുന്‍വശത്തിനുള്ള മാറ്റത്തില്‍ എടുത്ത് പറയേണ്ടത് ക്രിസ്റ്റയ്ക്ക് സാധാരണയുള്ള ഗ്രില്ലിനെ അപ്പാടെ മാറ്റി ഇലക്ട്രിക്ക് വാഹനങ്ങളുടേത് പോലെ മുന്‍വശം മൂടിയിട്ടുണ്ടെന്നതാണ്. എല്‍ഇഡി ഡേടൈം റണ്ണിങ്ലാമ്പ്, ഫ്യുവല്‍ ലിഡിന് പകരം ഇലക്ട്രിക് ചാര്‍ജിങ് സോക്കറ്റ്. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെയോടു കൂടിയ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡ്യൂവല്‍ ടോണ്‍ ഇന്റീരിയര്‍, ക്യാപ്റ്റന്‍ സീറ്റുകള്‍, പിന്‍ യാത്രക്കാര്‍ക്കും ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍ അങ്ങനെ ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഈ പുത്തന്‍ മോഡല്‍ വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم

AD01

 


AD02