ഇരിട്ടി. : നെറ്റ് സീറോ കാർബ്ബൺ കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പായം പഞ്ചായത്തിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പരിണിത ഫലങ്ങളെ പ്രതിരോധിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നു വരിയാണ്. പഞ്ചായത്തിനെ ഹരിതാഭമാക്കുന്നതിനും ജനങ്ങളിൽ ഇതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും കാർഷിക രംഗത്ത് ആകൃഷ്ടരാക്കുന്നതിനും പഴവർഗ്ഗങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്നുമുള്ള നടപടികളുടെ ഭാഗമായിട്ടാണ് സമ്പൂർണ്ണ മാമ്പഴ ഗ്രാമം പദ്ധതി ആസൂത്രണം ചെയ്തത്.. ഓരോ വീട്ടിലും വിഷം കലരാത കായ്ഫലങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തികൊണ്ട് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുവ്വായിരം മാവിൻ തൈകളാണ് ഒന്നാം ഘട്ടം വിതരണം ചെയ്യുന്നത്.
പായം സമ്പൂർണ്ണ മാമ്പഴ ഗ്രാമം പദ്ധതി പ്രകാരം പഞ്ചായത്തിലെ പതിനെട്ടുവാർഡുകളിലേയും എല്ലാ വീടുകളിലും ഗ്രാഫ്റ്റ് ചെയ്ത കുറ്റ്യാട്ടൂർ മാവിൻ തൈകളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.രജനി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ജസ്സി പി.എൻ,മുജീബ് കുഞ്ഞിക്കണ്ടി വി. പ്രമീള , ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, മെമ്പർമാരായ പി. സാജിദ്, ബിജു കോങ്ങാടൻ, കൃഷി ഓഫീസർ അശ്വതി പി. കൃഷി അസ്സിസ്റ്റൻ്റ് ശരത്ത് ഇ.എം എന്നിവർ സംസാരിച്ചു.
إرسال تعليق