ഉദയനിധി സ്റ്റാലിന് അരുൺ ഷൂരിയുടെ പുതിയ പുസ്തകവും സുഗന്ധവ്യഞ്ജനങ്ങളും സമ്മാനിച്ച് മന്ത്രി റിയാസ്


തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകവും കേരള സുഗന്ധവ്യഞ്ജനങ്ങളും സമ്മാനമായി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതായിരുന്നു ഉദയനിധി. കേരളവും തമിഴ്നാടും തമ്മിലുള്ള ശക്തമായ സുഹൃദ്ബന്ധത്തിൻ്റെ പുതിയ അധ്യായമായിരിക്കുകയാണ് ഇത്. നേരത്തേ, നട്പ് എന്ന അടിക്കുറിപ്പോടെ ഉദയനിധിയുമൊത്തുള്ള ഫോട്ടോ മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. വിഡി സവര്‍ക്കറെ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കുന്ന പുസ്തകമാണ് ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ ‘ദ ന്യൂ ഐക്കണ്‍: സവര്‍ക്കര്‍ ആന്‍ഡ് ദ ഫാക്ട്‌സ്’. ഇതാണ് മന്ത്രി സമ്മാനിച്ചത്. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയവും ഫാസിസത്തിനെതിരെ പോരാടേണ്ടതിൻ്റെ പ്രാധാന്യവുമാണ് ഇതിലൂടെ ഇരുവരും പ്രകാശിപ്പിക്കുന്നത്. ശക്തനായ സംഘവിരുദ്ധ രാഷ്ട്രീയക്കാരനും നിലപാടുകൾ ഉറക്കെ പറയുന്ന ആളുമാണ് ഉദയനിധി. 543 പേജ് വരുന്ന പുസ്തകം, ഗാന്ധിജിയെ ഗോഡ്സെയുടെ നേതൃത്വത്തിൽ സംഘപരിവാരുകാർ വെടിവെച്ചുകൊന്ന വാർഷിക ദിനമായ ജനുവരി 30-ന് ആണ് പുറത്തിറങ്ങിയത്. പെന്‍ഗ്വിന്‍ ബുക്സാണ് പ്രസാധകര്‍. 1908-ല്‍ സുഹൃത്തുക്കളായി താനും ഗാന്ധിജിയും ലണ്ടനില്‍ ഇന്ത്യാഹൗസില്‍ താമസിച്ചിരുന്നു എന്നതടക്കമുള്ള സവര്‍ക്കറുടെ വാദങ്ങളെയെല്ലാം ഷൂരി പുസ്തകത്തിൽ ഖണ്ഡിക്കുന്നുണ്ട്.



Post a Comment

أحدث أقدم

AD01

 


AD02