ബി ബി സി ഇന്ത്യയ്ക്ക് 3.44 കോടി പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘനത്തിനാണ് നടപടി. ബി ബി സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴയും നല്‍കണം.ബി ബി സി ഡയറക്ടര്‍മാരായ ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്കാണ് പിഴ. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശ ഫണ്ടിന്റെ പരിധി 26 ശതമാനം ആണെന്ന ചട്ടലംഘനത്തിനാണ് പിഴ ഈടാക്കിയത് എന്ന് ഇ ഡി പറയുന്നു.ലാഭവിഹിതം ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നും നേരത്തേ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 2021 ഒക്ടോബര്‍ 15 മുതല്‍ ഇതുവരെ ഓരോ ദിവസവും 5,000 രൂപ വെച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്.
WE ONE KERALA -NM
إرسال تعليق