സംസ്ഥാനത്ത് ജനുവരി മാസത്തെ റേ ഷൻ വിതരണം ഈമാസം അഞ്ചുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.




ആറാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധിയായിരിക്കും.ഏഴുമുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ ഇന്നത്തോടെ വിതരണം അവസാനിപ്പിക്കാനായിരുന്നു ഭക്ഷ്യ വകുപ്പിന്റെ തീരുമാനം.സംസ്ഥാനത്തെ ചില റേഷൻകടകളിൽ മുഴുവൻ കാ ർഡുകാർക്കും വിതരണം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന താലൂക്ക് സപ്ലൈ ഓ ഫിസർമാരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിതരണം ബുധനാഴ്‌ചവരെ നീട്ടാൻ തീരുമാനമായിരിക്കു ന്നത്.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01