കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

 


കണ്ണൂർ:-കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുവാനുള്ള വിവിധ പദ്ധതികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 356.07 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടം, കോര്‍പറേഷന്‍ ഓഫീസ് കെട്ടിടം, ഊര്‍പ്പഴശ്ശിക്കാവ് അമ്പലത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ എന്നിവ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കി ഉദ്ഘടനം നിര്‍വ്വഹിക്കും. മുഴത്തടം യു.പി സ്‌കൂള്‍ കെട്ടിടം, മേലെ ചൊവ്വ ഫ്‌ലൈ ഓവര്‍ എന്നിവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുവാനും മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. തെക്കെ ബസാര്‍ ഫ്‌ലൈ ഓവര്‍, തീരദേശ ഹൈവേ, താഴെ ചൊവ്വ സ്പിന്നിംഗ് മില്‍ റോഡ് തുടങ്ങിയവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കി മറ്റുനടപടി ക്രമങ്ങള്‍ വേഗത്തിലാക്കും. കിഫ്ബി അഡീഷണല്‍ സി.ഇ.ഒ മിനി ആന്റണി, സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ ഷൈല, ജനറല്‍ മാനേജര്‍ എസ്. മനോജ്, വിവിധ എസ്.പി.വികളായ ഇംപാക്റ്റ്, കില, കെ.എം.സി.എല്‍, കിസ്‌ക്, ബി.എസ്.എന്‍.എല്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ആര്‍.ബി.ഡി.സി.കെ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02