ദേശീയ ഗെയിംസിൽ ഒത്തു കളി വിവാദം

 



 ദേശീയ ഗെയിംസിൽ ഒത്തു കളി വിവാദം. നെറ്റ്‌ബോളില്‍ റഫറി പണം വാങ്ങി ഒത്തുകളിച്ചെന്ന് കേരള ഒളിമ്പിക്സ് അസോസിയേഷന്റെ പരാതി. ഒത്തു കളിക്കെതിരെ കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍ കുമാര്‍ ജിടിസിസിക്ക് പരാതി നല്‍കി.മത്സരം നടന്ന വേദിയില്‍ കൃത്യമായ ക്യാമറ കവറേജ് ഇല്ലായിരുന്നു അത് തന്നെ കൃത്യമായി കാര്യങ്ങള്‍ പരിശോധിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കി. റഫറിമാര്‍ ഉത്തരാഖണ്ഡ് കളിക്കാരോടും ഹരിയാന കളിക്കാരോടുമുള്ള പെരുമാറ്റവും തീരുമാനങ്ങളും അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതായി തോന്നി.മത്സരത്തില്‍ പല സമയങ്ങളിലും ഈ ടീമുകള്‍ നടത്തുന്ന മത്സരത്തിലെ ലംഘനങ്ങള്‍ക്ക് വിസില്‍ ചെയ്യാതെ നിന്നു. മത്സരം നടക്കുന്ന സമയത്ത് ടെക്‌നിക്കല്‍ ഒഫീഷ്യല്‍ മത്സര വേദിയില്‍ ഉണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിയാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പരാതി നല്‍കിയത്.ഈ മത്സരങ്ങള്‍ ജിടിസിസിയുടെ മേല്‍നോട്ടത്തില്‍ നടത്തുകയോ മത്സരം ഇനം ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


WE ONE KERALA-NM 




Post a Comment

أحدث أقدم

AD01

 


AD02