ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി നഗരസഭ:


ഇരിട്ടി: ലൈബ്രറി പ്രവർത്തനങ്ങളെ കൂടുതൽ സജീവപെട്ടത്തുന്നതിനുള്ള പദ്ധതികളുമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ലൈബ്രറി സംഗമം സഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്ന നഗരസഭാ പരിധിയിലെ ലൈബ്രറികളെ കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് സംഗമം സഘടിപ്പിച്ചത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകത ലൈബ്രറികൾക്ക് അലമാരയും പുസ്തകങ്ങളും വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിച്ചത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപയാണ് മുനിസിപ്പാലിറ്റി വകയിരുത്തിയിട്ടുള്ളത്. സംഗമം മുനിസിപ്പൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി രാഗേഷ് പാലേരി വിട്ടിൽ പദ്ധതി വിശദീകരിച്ചു. വിദ്ധ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ഫസീല അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ സുരേഷ്, കൗൺസിലർമാരായ പി രഘു, ടി.വി ശ്രീജ, സാജിത ചൂരിയാട്ട്, പി പി ജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01

 


AD02