പേയാട് വ്യാപാരഭവനിൽ വസ്ത്രകൂടിന് തുടക്കം


പേയാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേയാട് യൂണിറ്റ് മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച്" വസ്ത്രകൂടു "എന്ന സംരംഭം വ്യാപാരഭവനിൽ ജില്ലാ പ്രസിഡണ്ട് ശ്രീ ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപയോഗയോഗ്യമായ നമ്മുടെ വീടുകളിൽ വെറുതെ വച്ചിരിക്കുന്ന വസ്ത്രങ്ങൾ ഈ വസ്ത്രംകൂട്ടിൽ ആർക്കും കൊണ്ടു വയ്ക്കാം. വസ്ത്രങ്ങൾ വാങ്ങാൻ നിവൃത്തിയില്ലാത്തവർക്ക് വസ്ത്ര കൂട്ടിലെ  വസ്ത്രങ്ങൾ പ്രതിഫലം നൽകാതെ എടുത്തുകൊണ്ടു പോകാവുന്ന തരത്തിലുള്ളതാണ് ഈ സംരംഭം. യൂണിറ്റ് പ്രസിഡണ്ട് എസ് മഹേഷ് പേയാട് ന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസു സംസ്ഥാന സെക്രട്ടറി Y.വിജയൻ, യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ട് ലതകുമാരി കാട്ടാക്കട നിയോജകമണ്ഡലം ട്രഷറർ മഹേഷ് കുമാർ, യൂണിറ്റിലെ ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Post a Comment

أحدث أقدم

AD01

 


AD02