ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് സമീപത്തായി ഹരിത കര്‍മ്മ സേന ശേഖരിച്ച് വേര്‍തിരിക്കാന്‍ കൂട്ടിയിട്ട മാലിന്യമാണ് കത്തിയത്. ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു
വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തായി നഗരസഭയുടെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ഗ്രൗണ്ടില്‍ തീ പിടുത്തമുണ്ടാകുന്നത്. നഗരസഭയിലെ വീടുകളില്‍ നിന്നും കച്ചവടസ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച് എത്തിച്ച മാലിന്യങ്ങള്‍ ജൈവ അജൈവ മാലിന്യങ്ങളായി വേര്‍തിരിക്കുന്നതിനായി കൂട്ടിയിട്ടതിനാണ് തീപിടിച്ചത്.
നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് ഇരിട്ടി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിലൂടെ തീ അണയ്ക്കാന്‍ സാധിച്ചു.
ഇരിട്ടി അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബൈജു സി.പി, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി ദേവസ്യ, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ മത്തായി ഇ.ജെ, അനു എന്‍.ജെ, ഷാലോം സത്യന്‍, അനീഷ് മാത്യു, റോഷിത്ത് കെ, ജെസ്റ്റിന്‍ ജെയിംസ്, ഷാനിഫ് എ.സി, സൂരജ് സി.വി, ഹോംഗാര്‍ഡ്മാരായ രമേശന്‍ വി, രാധാകൃഷ്ണന്‍ എം.സി, ബെന്നി കെ സേവ്യര്‍, അനീഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. സിവില്‍ ഡിഫന്‍സും, ഇരിട്ടി പോലീസും, നാട്ടുകാരും അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി ഒപ്പമുണ്ടായിരുന്നു.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ തീ പിടുത്തങ്ങള്‍ ദിനം പ്രതി ഇരിട്ടി മേഖലയില്‍ തുടരുകയാണ്. തീ പിടിക്കുന്ന സമയത്തു തന്നെ അത് അണയ്ക്കാനായാല്‍ നഷ്ടങ്ങള്‍ കുറയ്ക്കാനാകുമെന്നും വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
إرسال تعليق