വടകര സ്വദേശിയായ യുവ എഞ്ചിനീയര്‍ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയിൽ



കോഴിക്കോട്: വടകര സ്വദേശിയായ യുവ എഞ്ചിനീയറുടെ മൃതദേഹം ബംഗളൂരുവിലെ റിസോര്‍ട്ടിലെ സ്വിംമ്മിംഗ് പൂളില്‍ കണ്ടെത്തി. കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ്(36) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സുഹൃത്തുകള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിന്‍ രമേഷ് എന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരുവിലെ മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഷബിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിന്‍ ബാംഗളൂരുവിലെ ഗോള്‍ഡ് കോയിന്‍ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. തനിച്ചാണ് പൂളില്‍ ഇറങ്ങിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അഴിയൂര്‍ സ്വദേശിനി ശില്‍പയാണ് ഭാര്യ. മകള്‍: നിഹാരിക. അച്ഛന്‍: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങള്‍: ബേബി അനസ് (ചെന്നൈ), റിബിന്‍ രമേഷ് (ബംഗളൂരു).

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02