ചിത്രപ്രദർശനം സംഘടിപ്പിച്ചു


മാലിന്യ മുക്ത നവകേരളം പരിപാടികളുടെ ഭാഗമായി കുട്ടികളിൽ ശുചിത്വ ബോധവത്കരണമുണ്ടാക്കുന്നതിനു വേണ്ടി നഗരസഭയുടെ നേതൃത്വത്തിൽ പുന്നാട് L P സ്കൂളിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ.ശ്രീലത ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ  കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.വി.ശ്രീജ, പി.രഘു, സ്ക്കൂൾ ഹെഡ്മിസ്ട്രസ് ജയ നഗരസഭ ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, ശ്രേയ, സിദ്ദീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ക്കുളുകളിലെ വിദ്യാർത്ഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



Post a Comment

أحدث أقدم

AD01