അക്ഷയ കേന്ദ്രം താഴത്തെ നിലയിൽ അല്ല; 2023ലെ ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ



അക്ഷയ കേന്ദ്രങ്ങള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കാത്തതില്‍ അക്ഷയ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ക്ക് കമ്മീഷന്റെ വിമര്‍ശനം. ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതു കൊണ്ടാണ് സമാന വിഷയത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നതെന്ന് കമ്മീഷന്‍ അംഗം വി. ഗീത നിരീക്ഷിച്ചു.  2023 ല്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അക്ഷയ ഡയറക്ടര്‍ മൂന്നു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.  വരന്തരപ്പള്ളി പഞ്ചായത്തിലെ അക്ഷയ കേന്ദ്രം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റണമെന്ന പരാതി പരിഗണിക്കുമ്പോഴാണ് മുമ്പ് നല്‍കിയ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് കമ്മീഷന്‍ വിശദീകരണം ചോദിച്ചത്. 2023 ജൂണ്‍ ഒമ്പതിന് നല്‍കിയ ഉത്തരവ് അക്ഷയ ഡയറക്ടര്‍ നടപ്പിലാക്കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍.അംഗപരിമിതര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും കെട്ടിടത്തിന്റെ മുകള്‍ നിലയിലെത്താന്‍ കഴിയുന്നില്ലെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മേയില്‍ കേസ് വീണ്ടും പരിഗണിക്കും. തൃശൂര്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് കെട്ടിടങ്ങളുടെ മുകള്‍ നിലയിലാണെന്നും 2023ല്‍ പാസാക്കിയ ഉത്തരവില്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. സുരേഷ് ചെമ്മനാടന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02