സമഗ്ര ശിക്ഷാ കേരളത്തിന്റെ 2025-26 അധ്യയന വർഷത്തെ പ്രോജക്ട് പ്രൊപ്പോസലിന് കേന്ദ്രാനുമതി


സമഗ്ര ശിക്ഷാ കേരളത്തിന്റെ 2025-26 അധ്യയന വർഷത്തെ പ്രോജക്ട് പ്രൊപ്പോസലിന് കേന്ദ്രാനുമതി. ദില്ലി ശാസ്ത്രി ഭവനിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ വച്ച് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രൊജക്റ്റ് ബോർഡിന്റെ മീറ്റിങ്ങിൽ ആണ് എസ് എസ് കെയുടെ പരിപാടികൾക്ക് അംഗീകാരം നൽകിയത്. എസ് എസ് കെ വിഭാവനം ചെയ്ത 20 ഇനം പരിപാടികൾക്കാണ് അനുമതി. കേരളത്തിന് യോഗ്യതയുള്ള 654 കോടി രൂപയുടെ പരിപാടിയും കേന്ദ്രം അംഗീകരിച്ചു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസ്, എസ്ഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, എസ് എസ് കെ ഡയറക്ടർ ഡോ. സുപ്രിയ എ ആർ തുടങ്ങിയവർ പ്രൊജക്റ്റ് അപ്രൂവൽ ബോർഡ് മീറ്റിങ്ങിൽ പങ്കെടുത്തു.

Post a Comment

أحدث أقدم

AD01

 


AD02