ഉത്തരാഖണ്ഡിലെ ഹിമപാതം: 32 പേരെ രക്ഷപ്പെടുത്തി, വെല്ലുവിളിയായി ശക്തമായ മഞ്ഞുവീഴ്ച


ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ശക്തമായ ഹിമപാതം മൂലം കുടുങ്ങിയ 57 തൊഴിലാളികളില്‍ 32 പേരെ രക്ഷപ്പെടുത്തി. 25 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശക്തമായ മഞ്ഞുവീഴ്ചയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ആകുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സജ്ജീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ സര്‍വീസിന് തടസ്സം നേരിട്ടിരുന്നു. ശക്തമായ മഞ്ഞുവീഴ്ച ഹെലികോപ്റ്റര്‍ സര്‍വീസിന് തടസ്സം സൃഷ്ടിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിപുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. ബിആര്‍ഓ ക്യാമ്പിന് സമീപംബദ്രിനാഥ് ധാമിന് 3 കിലോമീറ്റര്‍ അകലെയാണ് രാവിലെ 11 മണിയോടെ ഹിമപാതം ഉണ്ടായത്. കടുത്ത മഞ്ഞുവീഴ്ചമൂലം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. 100 പേരടങ്ങുന്ന സൈനിക സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

Post a Comment

أحدث أقدم

AD01

 


AD02