സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്; 38 ലക്ഷം രൂപ പറ്റിച്ചുവെന്ന് പരാതി




സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനകേസ്.പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.ജനുവരിയിലാണ് സംഗീത പരിപാടി നടന്നത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും അതിലൂടെ 38ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിജു രാജ് പരാതിയിൽ പറയുന്നത്. എറണാകുളം സൗത്ത് പൊലീസ് ഷാൻറഹ്മാനും ഭാര്യക്കുമെതിരെ കേസെടുത്തു.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02