തൃശൂര്‍; കുണ്ടൂര്‍ പുഴയില്‍ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചു.കോട്ടയം പൊന്‍കുന്നം സ്വദേശി അനന്തു ബിജു ആണ് മരിച്ചത്. മാള കൊണ്ടൂര്‍ ആറാട്ട്കടവ് കുണ്ടൂര്‍ പുഴയില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്.കൊണ്ടൂര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്.മാള കൊണ്ടൂര്‍ സ്വദേശിയായ ജിത്തുവിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗ്ലൂരില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവര്‍. 5 പേരുള്ള സംഘം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹം തൃശൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
WE ONE KERALA -NM
إرسال تعليق