അതിവേഗ ഇന്റർനെറ്റ് വഴി ബി എസ് എൻ എൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടി വി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്ന് കണ്ടതിനെ തുടർന്നാണ് വ്യാപിപ്പിക്കുന്നത്. മുഴുവൻ ചാനലുകളും ഒരു മാസത്തോളം ആയിരിക്കും സൗജന്യമായി നൽകുക. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവ ബി എസ് എൻ എലിന്റെ നയത്തിന് അനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കും. ഫൈബർ ടു ദ ഹോം കണക്‌ഷൻ ഉള്ളവർക്കാണ് കിട്ടുക.സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക. 23 എണ്ണം മലയാളം. എഫ് ടി ടി എച്ചിന്റെ പ്രചാരമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സ്കൈപ്രോ കമ്പനിയുമായുള്ള ധാരണയിലാണ് ആദ്യം 50-ഓളം പ്രീമിയം ചാനലുകൾ സൗജന്യമായി നൽകുന്നത്.
WE ONE KERALA -NM
إرسال تعليق