കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം മൂലം ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഐഎം ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കൈയില്‍ കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു.കണ്ണൂര്‍ പാനൂരില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിനിടയിലാണ് കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ഷൈജുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ സിപിഐഎം പ്രവര്‍ത്തകരെ മര്‍ദിച്ചെന്നാണ് പ്രതികളുടെ വാദം.ആക്രമണത്തില്‍ ഗുരുതമായി പരുക്കേറ്റ ഷൈജു ചികിത്സയില്‍ തുടരുകയാണ്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷൈജുവിന്റെ തലയ്ക്കാണ് പരുക്കുള്ളത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു.
WE ONE KERALA -NM
إرسال تعليق