അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ 80,000 ചെലവഴിച്ചു,85,000 തിരികെ നൽകാൻ വിധി



അബൂദബി: അബദ്ധത്തിൽ അക്കൗണ്ടിലേക്കുവന്ന 80,000 ദിർഹവും ഇതു ദുരുപയോഗം ചെയ്തതിന് 5000 ദിർഹമും തിരികെ നൽകാൻ യുവാവിന് നിർദേശം നൽകി അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റിവ് കോടതി. അബദ്ധത്തിൽ യുവാവിൻ്റെ അക്കൗണ്ടിലേക്ക് ഇട്ട പണം തിരികെ ചോദിച്ചിട്ടും നൽകാതെ വന്നതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നൽകുന്നതുവരെ അഞ്ച് ശതമാനം പലിശ കണക്കുകൂട്ടണമെന്നും ഇതിനുപുറമെ 10,000 ദിർഹം നഷ്ടപരിഹാരം വാങ്ങി നൽകണമെന്നും  പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തന്റേതല്ലാത്ത പണം അക്കൗണ്ടിൽ എത്തിയിട്ടും ഇതു തിരികെ കൊടുക്കുന്നതിൽ എതിർകക്ഷി വീഴ്ച വരുത്തിയതായി കോടതിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പണം തിരികെ നൽകാനും 5000 ദിർഹം പരാതിക്കാരന് വന്നുചേർന്ന ധാർമിക, മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടത്.


WE ONE KERALA -NM 




Post a Comment

أحدث أقدم

AD01

 


AD02