മുണ്ടക്കൈ ചൂരൽമല പുനരധിവാസം പരമാവധി വേഗത്തിൽ നടക്കുകയാണെന്ന് മന്ത്രി കെ രാജൻ. ഭൂമി ഏറ്റെടുക്കൽ നടന്നോ എന്ന് മാസങ്ങൾ എണ്ണി നോക്കുന്നവർക്ക് വൈകല്യങ്ങൾ കാണാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഭൂമി ഏറ്റെടുക്കലിൽ ഒരു കാലതാമസവും ഇല്ല. എല്ലാവരും പറഞ്ഞത് ഒന്നിച്ച് താമസിക്കണം എന്നതായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ടൗൺ ഷിപ്പ് നിർമിക്കാൻ തീരുമാനിച്ചു.
കോടതി വ്യവഹാരങ്ങൾ കൊണ്ട് ചില കാലതാമസം ഉണ്ടായി. ഫിസിക്കൽ വെരിഫിക്കേഷന് കോടതി സ്റ്റേ നൽകി. ഭൂമിയിൽ നടത്തേണ്ട വിവിധ സർവ്വേകൾ പൂർത്തിയാക്കി. ബാധ്യത രഹിതമായ ഭൂമി ഏറ്റെടുക്കാൻ ആണ് പൂർത്തിയാക്കുന്നത്. ലിസ്റ്റ് ഓരോ ഘട്ടത്തിലും പ്രസിദ്ധീകരിച്ചാണ് അന്തിമമാക്കുന്നത്. പ്രസിദ്ധീകരിക്കുന്നത് സർക്കാർ അല്ല, അവിടെയുള്ള കമ്മിറ്റിയാണ്. അതിൽ പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ ഉണ്ട്. അന്തിമ ലിസ്റ്റ് ഒരാഴ്ച കൊണ്ട് പ്രസിദ്ധീകരിക്കാൻ കഴിയും. 7 സെന്റായി ഉയർത്തിയപ്പോൾ ലെയൗട്ട് മാറ്റേണ്ടതുണ്ട്. പാലം പണിയും താമസിയാതെ ആരംഭിക്കും. 8 പ്രധാന റോഡുകളും, 4 പാലങ്ങളുമാണ് പണിയുക. പാൽ സൊസൈറ്റി ഉൾപ്പെടെ ഉള്ളവ പുനർ നിർമ്മിക്കും എന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റിൽ വന്ന ആളുകൾക്ക് വീടാണോ, പണമാണോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവസരം നൽകും. ഈ മാസം തന്നെ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളിൽ സ്റ്റേ ഉണ്ടാകില്ല എന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചൂരൽമലയ്ക്ക് കൊടുത്ത ടൗൺഷിപ്പ് ഒഴികെയുള്ള എല്ലാ അവകാശവും വിലങ്ങാടിനും നൽകും. എൽസ്റ്റോണിൽ ആണ് ആദ്യ പ്രവൃത്തികൾ ആരംഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق