നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്


കോഴിക്കോട് നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതില്‍ റഹീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു. കാറും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇന്നലേ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഷഹറാസിന്റെ വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലാച്ചി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Post a Comment

أحدث أقدم

AD01

 


AD02