ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യ: ഷൈനിയുടെ ശബ്ദ സന്ദേശം പുറത്ത്; അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം


കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്. സുഹൃത്തിന് അയച്ചു നൽകിയ വാട്ട്സാപ്പ് സന്ദേശത്തിൽ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി തെളിവ്. ജോലി കിട്ടാത്തതും വിവാഹ മോചന കേസ് നീണ്ടുപോകുന്നതും ഷൈനിയെ ബുദ്ധിമുട്ടിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് സുഹൃത്തിന് ഷൈനി വാട്സാപ്പ് സന്ദേശം അയച്ചത്. ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ വന്നപ്പോൾ മുതൽ ഷൈനി ജോലിക്കായി അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ മുൻപരിചയത്തിന്‍റെ കുറവ് മൂലം എവിടെയും പരിഗണന കിട്ടിയില്ല. അത് ഷൈനിയെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണ് തള്ളി വിട്ടത്. വിവാഹമോചന കേസ് നീണ്ട് പോകുന്നതും മാനസിക പ്രയാസത്തിലേക്ക് നയിച്ചു. ഭർത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് ശ്രമിച്ചതും ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി വാട്സ്ആപ്പ്ൽ ചില സന്ദേശങ്ങൾ അയച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതാകാം പെട്ടെന്ന് മരണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ സംശയം. ഈ കഴിഞ്ഞ 28 നാണ് രണ്ടു പെൺമക്കൾക്കൊപ്പം ഷൈനി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത്

Post a Comment

أحدث أقدم

AD01

 


AD02