ഇരിട്ടി: ആടിനെ മേയ്ക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളു വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരണപ്പെട്ടു. തില്ലങ്കേരി പള്ള്യത്തെ തൊണ്ടം കുളങ്ങര വീട്ടിൽ എം.മുകുന്ദൻ (62) ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ കെട്ടിയ ആടിനെ അഴിച്ചു മാറ്റുന്നതിനിടയിൽ കമ്പിവേലിയിൽ തൊട്ടപ്പോൾ ഷോക്കേൽക്കുകയായിരുന്നു എന്നാണ് നിഗമനം. കമ്പിവേലിയുടെ ഒരു ഭാഗത്ത് വൈകിട്ട് പെയ്ത മഴയിലും കാറ്റിലും വൈദ്യുതി ലൈൻ പൊട്ടിവീണിരുന്നു. ഇതിൽ നിന്നാണ് മുള്ളുവേലിയിലേക്ക് വൈദ്യുതി പ്രവാഹം ഉണ്ടായത്.ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങിയപ്പോഴാണ് പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടത്. പെട്ടെന്ന് മേഖലയിൽ വൈദ്യുതി ബന്ധം നിലച്ചതിനാൽ വൻദുരന്തം ഒഴിവായി.പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി കുഞ്ഞമ്പു നായരുടെയും നാരായണിയുടെയും മകനാണ് മുകുന്ദൻ ഭാര്യ: ഓമന മകൻ: പ്രഭീഷ് ( ഓട്ടോഡ്രൈവർ, ഉളിയിൽ) മരുമകൾ: അഞ്ജു. സഹോരങ്ങൾ: ശാന്ത, പാർവ്വതി, ഷീല
WE ONE KERALA -NM
إرسال تعليق