എറണാകുളം പറവൂരിൽ ആന ഇടഞ്ഞു


എറണാകുളം പറവൂരിൽ ആന ഇടഞ്ഞു. ഉത്സവത്തിനായി കൊണ്ടുവന്ന ആന ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടയുകയായിരുന്നു.മൂത്തകുന്നം പത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ ആക്രമിച്ച് തകർത്തു. നിയന്ത്രണം വിട്ട ഓട്ടോ അതുവഴി വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കും തകർത്ത ആന മുന്നോട്ടു നീങ്ങി. കുറ്റിച്ചിറ പാലം കടന്ന് പല്ലന്തുരുത്ത് വഴി ഗോതുരുത്ത് വരെ ആന ശാന്തനായി നടന്നു. അതിനിടയിൽ ഒരിക്കലും അക്രമാസക്തനായില്ല. പാപ്പാൻ ആനപ്പുറത്ത് ഇരിക്കയാണ് 12ലധികം കിലോമീറ്റർ ആന ഇടഞ്ഞോടിയത്. പോലീസും നാട്ടുകാരും ചേർന്ന് ആന സഞ്ചരിക്കുന്ന വഴിയിൽ നിന്നും ആളുകളെ മാറ്റി അപകടം ഒഴിവാക്കി ഏതായാലും പ്രദേശത്ത് മണിക്കൂറുകളോളം മൂത്തകുന്നം പത്മനാഭൻ ഭീതി വിതച്ചു. ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി വിവരമുണ്ട്.

Post a Comment

أحدث أقدم

AD01

 


AD02