രാജീവ്‌ ഗാന്ധി സഹകരണ ആശുപത്രിയിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു



ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം  കേന്ദ്രീകരിച്ച് പത്ത് വർഷമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു. പയ്യാവൂർ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും, പയ്യാവൂരിൽ പ്രവർത്തിക്കുന്ന ഇരിക്കൂർ ബ്ലോക്ക്‌ അഗ്രിക്കൾച്ചറൽഇമ്പ്രൂവ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും, നിലവിലെ പഞ്ചായത്ത് മെമ്പറുമായ ടി പി അഷ്‌റഫ്‌ ആണ് പുതിയ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്.


വൈസ് ചെയർമാനായി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റും, ശ്രീകണ്ഠപുരം നഗരസഭ കൗൺസിലറുമായ വിജിൽ മോഹനനും, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായി എൻ മുസ്തഫ, അൻസു ജോർജ്, കെ ടി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, വത്സല സാജു, ബാബുരാജൻ കെ, മേഴ്‌സി ബൈജു, കൃഷ്ണപ്രിയ ടി എൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സഹകരണ വകുപ്പ് ആലക്കോട് യൂണിറ്റ് ഇൻസ്‌പെക്ടർ ആയ ഷൈമ പാവൂർ ആയിരുന്നു വരണാധികാരി. കെ പി സി സി മെമ്പർ മുഹമ്മദ്‌ ബ്ലാത്തൂർ ചെയർമാൻ ആയ ഭരണ സമിതിയായിരുന്നു കഴിഞ്ഞ പത്ത് വർഷമായി നിലവിൽ ഉണ്ടായിരുന്നത്.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ 



Post a Comment

أحدث أقدم

AD01

 


AD02