ഷഹബാസിൻ്റെ കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കുണ്ട്; അന്വേഷണം വിദ്യാർത്ഥികളിൽ ഒതുങ്ങരുതെന്ന് കുടുംബം


കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസുകാരൻ ഷഹബാസിന്റെ കൊലപാതകത്തിൽ, ഇതുവരെ ആറ് വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയത്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും ഇതിനുപിന്നിൽ മുതിർന്നവരുടെ പങ്കുണ്ട് എന്നുമാണ് കുടുംബത്തിൻറെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഈ മാസം 27 ന് മുഖ്യമന്ത്രിയെ കാണുക. കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഉന്നത ബന്ധം ഉള്ളത് അന്വേഷണത്തെ സ്വാധീനിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. ട്യൂഷൻ സെൻററിലെ തർക്കത്തിന് ഒടുവിൽ നടന്ന വിദ്യാർത്ഥി സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. നെഞ്ചത്ത് ഉപയോഗിച്ചുള്ള അടിയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമായിരുന്നു മരണകാരണം.

Post a Comment

أحدث أقدم

AD01

 


AD02