വിപിന്‍ കാര്‍ത്തിക്ക് വ്യാജ ഐ പി എസ് തട്ടിപ്പ് അവസാനിപ്പിക്കുന്നില്ല; വീണ്ടും പിടിയില്‍


മലപ്പുറം: ഐ പി എസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി തട്ടിപ്പ് നടത്തിയ പ്രതി വീണ്ടും പിടിയിൽ. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിൻ കാർത്തിക് എന്ന വിപിൻ വേണുഗോപാലാണ് വീണ്ടും പൊലീസ് പിടിയിലായത്. പെൺകുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് പിടിയിലായ വിപിൻ വേണു​ഗോപാൽ. നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബംഗളുരു പോലീസിന് കൈമാറും.

Post a Comment

أحدث أقدم

AD01

 


AD02